തൊടുപുഴ: വിശ്വഹിന്ദു പരിഷത്ത് പൂമാല, വെള്ളിയാമറ്റം മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗണേശോത്സവം നടത്തി. കാലടി ശങ്കരചാര്യ മഠത്തിലെ ബ്രഹ്മചാരി കൃഷ്ണാനന്ദ് മുഖ്യ കാർമികത്വം വഹിച്ചു. സമൂഹ സന്യാസിമഠം മാർഗ ദർശി മണ്ഡൽ സംയോജക് ഋതംഭരാനന്ദ പുരി പ്രഭാഷണം നടത്തി. വെള്ളിയാമറ്റം ശ്രീദേവി ക്ഷേത്രക്കടവിൽ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്തു. ചടങ്ങുകൾക്ക് വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ.എൻ. ബാലൻ, ആഘോഷ പ്രമുഖ് സാനു, മേഖലാ പ്രസിഡന്റ് കനകമ്മ സുകുമാരൻ, സുധി, ഉണ്ണി, അരുൺ മോഹൻ എന്നിവർ നേതൃത്വം നൽകി.