ഇടുക്കി: ഉടുമ്പൻചോല താലൂക്കിലെ കൂട്ടാറിലെ മാവേലി സ്റ്റോർ സപ്ലൈകോ സൂപ്പർ മാർക്കറ്റായും പുറ്റടിയിലെ മാവേലി സ്റ്റോർ മാവേലി സൂപ്പർ സ്റ്റോറായും ഉയർത്തി. സപ്ലൈകോ സൂപ്പർ സ്റ്റോറുകളുടെ ഉദ്ഘാടനം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. മന്ത്രി എം.എം. മണി അദ്ധ്യക്ഷത വഹിച്ചു. കൂട്ടാറിൽ മാവേലി സൂപ്പർമാർക്കറ്റിന്റെ ആദ്യ വിൽപന കരുണാപുരം വൈസ് പ്രസിഡന്റ് ജെസി മോൾ കുര്യനും പുറ്റടിയിൽ നടന്ന മാവേലി സൂപ്പർ സ്റ്റോറിന്റെ ആദ്യവില്പന ജില്ലാ പഞ്ചായത്തംഗം സാബു വയലിലും നിർവഹിച്ചു. സപ്ലൈകോ ആർ.എം.ഒ എലിസബത്ത് ജോർജ്, ജില്ലാ സപ്ലൈ ഓഫിസർ സി.വി. ഡേവിസ്, താലൂക്ക് സപ്ലൈ ഓഫീസർ ഗോപി, ത്രിതല പഞ്ചായത്തംഗങ്ങളായ മോളി മൈക്കിൾ, ജി. ഗോപകൃഷ്ണൻ, ടോമി പ്ലാവുവച്ചതിൽ, വനിത ബിനു, ടി.എസ്. ബിസി, നേതാക്കളായ കെ.കെ. ശിവരാമൻ, പി.കെ. സദാശിവൻ, ഷൈൻ ജോർജ്, രാജു ജോർജ് ഇല്ലത്ത് എന്നിവരും പങ്കെടുത്തു.