ഇടുക്കി : സിവിൽ സപ്ലൈസ് കോർപറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന നെടുംങ്കണ്ടം മാവേലി സ്റ്റോർ സൂപ്പർ മാർക്കറ്റായി ഉയർത്തി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ ആദ്യ വിൽപ്പന നടത്തി. നെടുങ്കണ്ടം സെൻട്രൽ ജംഗ്ഷനിലെ ഇടുങ്ങിയ മുറിയിലെ മാവേലി സ്റ്റോറിൽ നിന്ന് പടിഞ്ഞാറേക്കവലയിലെ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തേലിക്ക് സൂപ്പർ മാർക്കറ്റയാണ് സപ്ലൈകോ പ്രവർത്തനം തുടങ്ങുന്നത്. 15 ഷട്ടറുകളിലായി 2500 സ്‌ക്വയർ ഫീറ്റുള്ള മുറികളിലാണ് സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുക. ഇതോടനുബന്ധിച്ച് പഴം, പച്ചക്കറി വിൽപനശാലയും ഒരുക്കും. ഒരേ സമയം 1000 പേർക്ക് സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം, 2000 സ്‌ക്വയർഫീറ്റ് പാർക്കിംഗ് ഏരിയ തുടങ്ങി എല്ലാ വിധ ആധുനിക സൗകര്യങ്ങളും പുതിയ സൂപ്പർമാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ കർഷക ഉപഭോക്തൃ സൗഹൃദ സ്റ്റാൾ സൂപ്പർമാർക്കറ്റിനോട് അനുബന്ധിച്ച് ആരംഭിച്ചിട്ടുണ്ട്. കർഷകരിൽ നിന്ന് നേരിട്ടു സംഭരിക്കുന്ന ജൈവ പച്ചക്കറികൾ പൊതു വിപണിയേക്കാൾ വിലകുറവിൽ ഇവിടെ നിന്നും വാങ്ങാനാവും.