കട്ടപ്പന: നിരന്തരമുണ്ടാകുന്ന മണ്ണിടിച്ചിലിന് ശാശ്വത പരിഹാരമായി പ്രകൃതിയെ പച്ച പുതപ്പിക്കാൻ ഇല നേച്ചർ ക്ലബ്ബിന്റെ വൃക്ഷത്തൈ നടൽ കാമ്പയിൽ ആരംഭിച്ചു. നരിയമ്പാറ കോളേജ് മലയിൽ തേജസ് ക്ലബുമായി ചേർന്നാണ് ഹരിതവനം പദ്ധതിക്ക് തുടക്കം കുറിച്ചത്. നൂറേക്കറോളം വരുന്ന സ്ഥലത്ത് ഇലയിലെ അംഗങ്ങൾ ഇല്ലി, പ്ലാവ്, നെല്ലി, പുളി, മുതൽ, തുടങ്ങി കാലവസ്ഥക്കനുസൃതമായ മരങ്ങൾ വെച്ചുപിടിപ്പിച്ചു. ഇല സംസ്ഥാന പ്രസിഡന്റ് സജിദാസ് മോഹൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.