തൊടുപുഴ: റൂറൽ സഹകരണ സംഘത്തിന്റെ ഓണം വിപണന മേളയ്ക്ക് തുടക്കമായി. ജില്ലയിലെ ആദ്യ വിപണനമേള തൊടുപുഴ അമ്പലം ബൈപ്പാസിൽ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. പി.കെ. മധു,​ ജലജ ശശി,​ പി.എസ്. സോണിയ,​ പി.എ. ബിനീഷ്,​ കെ.കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. കുത്തരി,​ പച്ചരി,​ പഞ്ചസാര,​ ചെറുപയർ,​ പരിപ്പ് തുടങ്ങി 11 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്‌സിഡിയോടെ ലഭിക്കും.