തൊടുപുഴ: ഗാന്ധിദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് സംഘടിപ്പിക്കുന്ന ഗാന്ധീയം 151 ന്റെ ഭാഗമായി ജില്ലയിൽ ഇന്ന് മുതൽ ഒക്ടോബർ രണ്ടുവരെ ഗാന്ധിജിയുടെ 150ാം ജന്മദിന വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ആചരിക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. കുട്ടികൾക്കായി ഗാന്ധി ക്വിസ് മൽസരം, അന്നദാനം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് അഞ്ചിന് തൊടുപുഴ താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് സൗജന്യ ഭക്ഷണം വിതരണം നടത്തി പരിപാടികൾക്ക് തുടക്കം കുറിക്കും.