തൊടുപുഴ : ഇടുക്കി ജില്ലാ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള വ്യവസായ എസ്റ്റേറ്റുകളിൽ വ്യവസായ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ മുൻഗണനാ ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ചെറുതോണി ജില്ലാ വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സംഘം ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 9495 39 3913.
നേത്രപരിശോധനാ ക്യാമ്പ് നടത്തി
വഴിത്തല: ഇരുട്ടുതോട് സന്തോഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല ഐ കെയർ കണ്ണാശുപത്രി, ദൃഷ്ടി ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി. ലൈബ്രറി പ്രസിഡന്റ് ജോർജ്ജ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് ഉദ്ഘാടനം ചെയ്തു.
ഫിലിം ഫെസ്റ്റിവലിന് തുടക്കമായി
വണ്ണപ്പുറം : വണ്ണപ്പുറം കവിതാ റീഡിംഗ് ക്ളബ്ബും തൊടുപുഴ ഫിലിംസൊസൈറ്റിയും സംയുക്തമായി 5 വരെ ലൈബ്രറിയിൽ വച്ച് ഫിലിം ഫെസ്റ്റിവൽ നടത്തും. ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം കെ.എം ബാബു ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് ബാബു പള്ളിപ്പാട്ട് മുഖ്യ പ്രഭാഷണം നടത്തി. ഒറ്റാൽ, കുഞ്ഞുദൈവം, ചിൽഡ്രൻസ് ഓഫ് ഹെവൻ, ദി ഇംപോസിബിൾ എന്നി സിനിമകൾ പ്രദർശിപ്പിക്കും.