തൊടുപുഴ: ഉത്സവബത്ത വർദ്ധിപ്പിക്കുക ഒ.പി ചികിത്സ ഉറപ്പുവരുത്തി മെഡിസെപ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കുക പെൻഷൻ പരിഷ്‌കരണ നടപടികൾക്ക് തുടക്കം കുറിക്കുക തുടങ്ങിയ പെൻഷൻകാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) വഞ്ചനാദിനം ആചരിച്ചു. തൊടുപുഴ സബ് ട്രഷറിയുടെ മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ജില്ലാ പ്രസിഡന്റ് ടി.ജെ. പീറ്റർ ഉദ്ഘാടനം ചെയ്തു. സി.ഇ. മൈതീൻഹാജി, എം.ജെ. ജോസഫ്, ഐവാൻ സെബാസ്റ്റ്യൻ, ജോജോ ജെയിംസ്, കെ.എസ്. ഹസൻകുട്ടി, എം.പി. പത്രോസ്, എം.ഐ. സുകുമാരൻ, എ.സി. മത്തായി, ഇ.യു. ജേക്കബ്, ജോയി വർഗീസ്, കെ.എം. അലക്‌സാണ്ടർ എന്നിവർ സംസാരിച്ചു.