പുറപ്പുഴ : പുറപ്പുഴ ഗ്രാമപഞ്ചായത്ത് സേവനങ്ങളിലും പൊതുജനങ്ങൾക്കുളള അടിസ്ഥാന സൗകര്യങ്ങളിലും ഗുണനിലവാരമികവിനുളള രാജ്യന്തര അംഗീകാരമായഐ.എസ്.ഒ അംഗീകാരം ലഭിച്ചു. പ്രഖ്യാപനവും മികച്ച കർഷകരെ ആദരിക്കലുംനാളെ രാവിലെ 9.30 .ജെ ജോസഫ് എം.എൽ.എ നിർവ്വഹിക്കും. ഡീൻ കുര്യക്കോസ് .എം.പി കാർഷിക കർമ്മസേന ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി അദ്ധ്യക്ഷത വഹിക്കും. മാത്യു ജോൺ, സിനോജ് ജോസ്, അഡ്വ. റെനീഷ് മാത്യു, ടോമിച്ചൻ പി മുണ്ടുപാലം,ബേബി ടോം, ബിന്ദു ബെന്നി, സുജ സലിംകുമാർ, കെ.എസ് കിഷോർ എന്നിവർ പ്രസംഗിക്കും.