കട്ടപ്പന: കാഞ്ചിയാർ സ്വരാജ് സയൺ സ്‌കൂളിന്റെയും കട്ടപ്പന സുരക്ഷ റോഡ് ട്രാഫിക് ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ സയൺ സ്വരാജ് നീന്തൽ മത്സരംനടത്തുന്നു.സ്‌കൂൾ, കോളജ്, പൊതുജനതലങ്ങളിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. സ്‌കൂൾ കോളജ് വിദ്യാർത്ഥികൾക്ക് 100 രൂപയും പൊതുജനങ്ങൾക്ക് 200 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്. വിജയികൾക്ക് ക്യാഷ് അവാർഡുകളും വിതരണം ചെയ്യുംവെള്ളിയാഴ്ച്ച രാവിലെ 10.30ന് ആരംഭിക്കുന്ന മത്സരങ്ങൾ റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. . കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശി, കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്‌മോഹൻ, ഫയർആൻഡ് സേ്ര്രഫി റെസ്‌ക്യൂ സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ അനിൽ ജോർജ് ഹെൽത്ത് ഇൻസ്‌പെക്ടർ കുരുവിള തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാലി ജോളി, ജലജ വിനോദ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് സയൺ സ്‌കൂൾ മാനേജർ ഡോ. ഫാ. ഇമ്മാനുവേൽ കിഴക്കേത്തലയ്ക്കൽ, സുരക്ഷാ ചാരിറ്റബിൾ സൊസൈ്റി വൈസ് പ്രസിഡന്റ് ഡോ. ഗുരുസ്വാമി, ജോർജ് തോമസ്, കെ.ജെ. സജി, സുനിൽ മാത്യു, ടോമി ഫിലിപ്പ്, ലൂക്ക ജോസഫ് എന്നിവർ അറിയിച്ചു. മത്സരത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഫോൺ: 9747 338649, 9747463044.