കട്ടപ്പന: കർഷക മോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷക വന്ദന ദിനവും സംഗമവും സംഘടിപ്പിച്ചു. പരിപടിയിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള കർഷകരെ ആദരിച്ചു. ജില്ലയിൽ പ്രത്യേക കാർഷിക പാക്കേജ് നടപ്പാക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ധം ചെലുത്തുമെന്ന് കിസാൻ മോർച്ച ദേശീയ സമിതി അംഗം അഡ്വ. കെ. എസ് രാജൻ പറഞ്ഞു. . കർഷക മോർച്ചജില്ലാ പ്രസിഡന്റ് ടി. കെ തുളസീധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ, നിയോജക മണ്ഡലം പ്രസിഡന്റ് വി എസ് രതീഷ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് ജിൻസ് ജോൺ, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറട്ടറി എം. എൻ മോഹൻദാസ് നഗരസഭ കൗൺസിലർ പി ആർ രമേഷ് കർഷകമോർച്ച നേതാക്കളായ അഡ്വ. റ്റി സി അബ്രാഹം, പ്രൊഫസർ ജോണിക്കുട്ടി ഒഴുകയിൽ കെഎൻ പ്രകാശ് കെഎസ് സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.