മറയൂർ: സ്വത്ത് തർക്കത്തെ തുടർന്ന് ബന്ധുവീട് അടിച്ചു തകർത്ത ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറയൂർ ചെമ്മൺകുഴി വിനീഷി(20) നെയാണ് തിങ്കളാഴ്ച്ച രാവിലെ ബാബുനഗർ ഭാഗത്ത് എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നെത്തി പിടികൂടിയത്. വിനീഷിന്റെ മാതൃസഹോദരാനായ രാമയ്യുടെ വീടിന്റെ ചുവരും ആസ്ബറ്റോസ് ഷീറ്റും അടിച്ചു തകർത്ത ശേഷം ഇലക്ട്രിക്ക് മീറ്ററും ഇളക്കികൊണ്ടുപോയതാണ് കേസ്. കുടുംബ ഉടമസ്ഥതയിലുള്ള വീട് വിൽപനനടത്താൻ രാമയ്യും ഭാര്യ ജാനകിയും ശ്രമിക്കുന്നതായി സംശയിക്കുകയും അതിൽ പ്രകോപിതനായിട്ടുമാണ് ജൂലായ് മാസത്തിൽ വീടിന് നേരെ ആക്രമം നടത്തിയത്. പ്രതി എടുത്തുകൊണ്ട് പോയ ഇലക്ട്രിസിറ്റി മീറ്റർ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മറയൂർ പൊലീസ് ഇൻസ്‌പെക്ടർ വി ആർ ജഗദീഷ്, സബ് ഇൻസ്‌പെക്ടർ ജി അജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ദേവികുളം കോടയിൽ ഹാജരാക്കി