തൊടുപുഴ: കേരളത്തിന്റ പുരോഗതിക്ക‌് സഹകരണ പ്രസ്ഥാനം നിസ‌്തുലമായ സംഭാവനകളാണ‌് നൽകുന്നതെന്നും ഇന്ത്യയിലെ മറ്റ‌് സംസ്ഥാനങ്ങൾക്ക‌് കേരളത്തിലെ സഹകരണ പ്രസ്ഥാനം മാതൃകയാണെന്നും മന്ത്രി എം എം മണി പറഞ്ഞു. മണക്കാട‌് സഹകരണ ബാങ്ക‌് നിർമിച്ച നവതി സ‌്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യോഗത്തിൽ പി ജെ ജോസഫ‌് എംഎൽഎ അദ്ധ്യക്ഷനായി. ബാങ്കിനോടനുബന്ധിച്ച‌് പ്രവർത്തിക്കുന്ന നീതി സൂപ്പർ മാർക്കറ്റ‌് ആൻഡ‌് ഇക്കോഷോപ്പ‌് തൊടുപുഴ നഗരസഭ ചെയർപേഴ‌്സൺ ജെസി ആന്റണിയും കോൺഫറൻസ‌് ഹാൾ മണക്കാട‌് പഞ്ചായത്ത‌് പ്രസിഡന്റ‌് വത്സ ജോണും സ‌്ട്രോങ‌് റൂം ജോയിന്റ‌് രിജിസ‌്ട്രാർ എസ‌് ഷേർളിയും മുറ്റത്തെ മുല്ല പദ്ധതി ജോയിന്റ‌് ഡയറക്ടർ കെ എസ‌് കുഞ്ഞുമുഹമ്മദും ഉദ‌്ഘാടനം ചെയ‌്തു. മണക്കാട‌് പഞ്ചായത്ത‌് വൈസ‌് പ്രസിഡന്റ‌് ബി ബിനോയി ബാങ്കിന്റെ മുൻ പ്രസിഡന്റുമാരെ ആദരിച്ചു. ഐസിഡിപി ഡെപ്യൂട്ടി രജിസ‌്ട്രാർ ശോഭനകുമാരി ഉപഹാര സമർപ്പണം നടത്തി. നിക്ഷേപ സമാഹരണം ഡെപ്യൂട്ടി രജിസ്ട്രാർ എം കെ സുരേഷ‌്കുമാറും വായ‌്പാ വിതരണം പ്ലാനിങ‌് അസിസ‌്റ്റന്റ‌് രജിസ‌്ട്രാർ പി എം സോമനും സുവനീർ പ്രകാശനം ജില്ലാ ബാങ്ക‌് ജനറൽ മാനേജർ എ ആർ രാജേഷും നിർവഹിച്ചു. ബാങ്ക് സെക്രട്ടറി നിർമൽ ഷാജി റിപ്പോർട്ട‌് അവതരിപ്പിച്ചു.ബാങ്ക‌് പ്രസിഡന്റ‌് വി ബി ദിലീപ‌്കുമാർ സ്വാഗതവും ബോർഡ‌് മെമ്പർ എൻ ശശിധരൻ നായർ നന്ദിയും പറഞ്ഞു.
പി ജെ ജോസഫിന് മന്ത്രിയുടെ പ്രശംസ
പി ജെ ജോസഫ് നല്ലൊരു കർഷകനാണെന്നും പൊതു പ്രവർത്തനത്തോടൊപ്പം കൃഷി കാര്യങ്ങളിലും ഏറെ ശ്രദ്ധ കൊടുക്കുന്ന വ്യക്തിയാണെന്നും ഉദ്ഘാടന യോഗത്തിൽ എം എം മണി പറഞ്ഞു