തൊടുപുഴ: പാലായിൽ നടന്ന സ്റ്റുഡന്റ്സ് നഴ്സ് അസോസിയേഷൻ ഈസ്റ്റ് സോൺ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി മുതലക്കോടം ഹോളിഫാമിലി നഴ്സിംഗ് കോളജ് ഒന്നാമതെത്തി. കോളജിനെ പ്രതിനിധീകരിച്ച് അമ്പതോളം വിദ്യാർഥികളാണ് പങ്കെടുത്തത്. കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന അനുമോദന യോഗത്തിൽ മുതലക്കോടം സെന്റ് ജോർജ് പള്ളി വികാരി ഫാ. ജോസഫ് അടപ്പൂര്, കോളജ് പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി ആഗ്നൽ, എസ്എൻഎം അഡ് വൈസർ നീത മേരി ജോയി എന്നിവർ പ്രസംഗിച്ചു.