ചെറുതോണി : സ്വർണ്ണപ്പണയത്തിേൽ നാല് ശതമാനം നിരക്കിൽ കാർഷിക വായ്പ നൽകിക്കൊണ്ടിരിക്കുന്നത് നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ജനാധിപത്യ കർഷകയൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ വനിതാകോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് ജാൻസി ബേബി എന്നിവർ ആവശ്യപ്പെട്ടു.

. നാല് ശതമാനം പലിശയ്ക്കുപോലും കടംവാങ്ങി ലാഭകരമായി കൃഷി ചെയ്യാൻ നിവൃത്തിയില്ലാത്ത കേരളത്തിലെ കർഷകർക്ക് ഈ തീരുമാനം വൻപ്രതിസന്ധി സൃഷ്ടിക്കുമെന്നും അവർ പറഞ്ഞു. കിസാൻ ക്രെഡിറ്റ് കാർഡ് കർഷകർക്ക് നൽകുവാൻ നടപടി സ്വീകരിക്കാതെ, വായ്പ നിർത്തലാക്കാനുള്ള തീരുമാനം ചിലരെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നു. മുൻകാലത്ത് ലഭിച്ചുകൊണ്ടിരിക്കുന്നതുപോലെ സ്വർണ്ണപ്പണയ കാർഷികവായ്പ പുന:സ്ഥാപിക്കണമെന്നും . അവർ ആവശ്യപ്പെട്ടു.