അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെയും അരിക്കുഴ ഗവ. ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും നേതൃത്വത്തിൽ നാളെ ഉച്ചയ്ക്ക് രണ്ടിന് ഗവ. ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ 'ഗുരുസംഗമം- 2019" നടത്തും. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ ഉദ്ഘാടനം ചെയ്യും. തൊടുപുഴ അബ്ദുൾകലാം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ യു.എൻ. പ്രകാശ് മുഖ്യപ്രഭാഷണം നടത്തും. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി ഷാജി,​ എച്ച്.എസ് ഇൻചാർജ് ജാൻസി ടീച്ചർ,​ എൽ.പി.എസ് എച്ച്.എം അബ്ദുൾ മജീദ്,​ എച്ച്.എസ് പി.ടി.എ പ്രസിഡന്റ് എ.ജി. സുകുമാരൻ,​ എൽ.പി.എസ് പി.ടി.എ പ്രസിഡന്റ് സി.കെ. ലതീഷ് എന്നിവർ സംസാരിക്കുമെന്ന് ലൈബ്രറി സെക്രട്ടറി അനിൽ എം.കെ,​ പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.ആർ. സോമരാജൻ എന്നിവർ അറിയിച്ചു.