ചെറുതോണി: കൗമാരക്കാർക്കായി കരിമ്പൻ സെന്റ് തോമസ് പബ്ലിക് സ്‌കൂളിൽ നടത്തിയ ബോധവത്കരണ ക്ലാസ് പ്രിൻസിപ്പൽ സിസ്റ്റർ പ്രഭ ഉദ്ഘാടനം ചെയ്തു. 'കൗമാരപ്രശ്‌നങ്ങളും ജീവിത വിജയവും" എന്ന വിഷയത്തിൽ റിട്ട. വനിതാ കമ്മിഷൻ അംഗം ഡോ. റോസക്കുട്ടി എബ്രാഹം ക്ലാസെടുത്തു. ലക്ഷ്യത്തിൽ നിന്ന് വഴിതെറ്റാതിരിക്കാൻ കൗമാരക്കാരെ പ്രാപ്തരാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് സിസ്റ്റർ പ്രഭ പറഞ്ഞു. ഡിജിറ്റൽ യുഗത്തിൽ കൗമാരക്കാർ നിരവധി മാനസിക സംഘർഷങ്ങൾ നേരിടുന്നുണ്ട്. ചതിക്കുഴികളിൽ അകപ്പെടാതിരിക്കാൻ കൗമാരക്കാർ ജാഗ്രത പുലർത്തണമെന്നും ശരിയായ അറിവ് നേടുന്നതിനൊപ്പം നിയമങ്ങളെപ്പറ്റി ബോധവാന്മാരാകുകയും വേണമെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞു.