തൊടുപുഴ: ഇടവെട്ടിയിൽ ആട്ടിൻകൂട്ടിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. ഇടവെട്ടി ഡിപ്പോയ്ക്ക് സമീപം പരപ്പിൽ ചന്ദ്രന്റെ വീടിനോട് ചേർന്നുള്ള ആട്ടിൻകൂട്ടിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ആടിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് കൂട്ടിൽ പാമ്പിനെ കണ്ടത്. തുടർന്ന് ചന്ദ്രനും ഒരു സുഹൃത്തും ചേർന്ന് പാമ്പിനെ പിടികൂടി ചാക്കിലാക്കിയ ശേഷം വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പെരുമ്പാമ്പിനെ കൈമാറി.