മറയൂർ :മറയൂർ ചന്ദന ഡിവിഷനിലെ സംരക്ഷിത വനമേഖലയിൽ നിന്നും രണ്ട് ചന്ദന മരങ്ങൽ മുറിച്ചു കടത്തി. കാന്തല്ലൂർ ചന്ദന റിസർവ്വിലെ ആനക്കൊട്ടാം പള്ളം വനമേഖലയിൽ നിന്നാണ' ചന്ദന മരങ്ങൾ മോഷ്ടാക്കൾ മുറിച്ചു കടത്തിയത്. റിസർവ്വിനു ചുറ്റും ചന്ദന മരങ്ങളുടെ സംരക്ഷണത്തിനായി സ്ഥാപിച്ചിരൂന്ന 12 അടി ഉയരത്തിൽ സ്ഥാപിച്ചിരുന്ന വേലികൾ കാട്ടാനകൾ തകർക്കുകയും ചിന്നാർ വനമേഖലയിൽ നിന്നും റിസർവ്വിനുള്ളലേക്ക് കടന്ന് കാട്ടാനകൾ ചന്ദന സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വാച്ചർമാർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. കാട്ടാനകളെ ഭയന്ന് വാച്ചർമാർ മാറുന്ന സാഹചര്യം മുതലെടുത്താണ് മോഷ്ടാക്കൾ ചന്ദന മരങ്ങൾ മുറിച്ചു കടത്തിയത്.
മോഷണം പോയ ഭാഗത്ത് വനപാലകരൂം ഡോഗ് സ്‌ക്വോഡും ഉപയോഗിച്ച് പരിശോധന നടത്തി .പെൽവിൽ എന്ന ട്രാക്കർ ഡോഗ് റിസർവ്വിനുള്ളിലുടെ മണം പിടിച്ച് ജനവാസകേന്ദ്രമായ അഞ്ചുവീട് ഭാഗത്ത് എത്തി നിന്നൂ. റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ മഹാരാജയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരുന്നു. പത്ത് മാസങ്ങൾക്ക് ശേഷമാണ് റിസർവ്വ് വനത്തിൽ നിന്നും മോഷണം നടന്നത്