തൊടുപുഴ: മഹാറാണി വെഡിംഗ് കളക്ഷനിൽ ഓണം നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിന് തുടക്കമായി. ഓണം സീസണോടനുബന്ധിച്ച് ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഷോറൂം രാത്രി 10.30 വരെ തുറന്ന് പ്രവർത്തിക്കും. പുതുമയാർന്ന ട്രെൻഡി ഫാഷൻ വസ്ത്രങ്ങൾ ഗുണമേന്മയോടുകൂടി പ്രത്യേകം വിലക്കുറവിലാണ് ഓണം സീസണിൽ മഹാറാണിയിൽ സജീകരിച്ചിരിക്കുന്നത്. ഓണം ഷോപ്പിംഗിനായി എത്തുന്ന ഉപഭോക്താക്കൾക്കായി മാരുതി സെല്ലേറിയോ കാറാണ് സമ്മാനമായി ഒരുക്കിയിരിക്കുന്നത്. നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റ് ഏല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മഹാറാണി വെഡിംഗ് കളക്ഷൻ എം.ഡി റിയാസ് വി.എ പറഞ്ഞു.