തൊടുപുഴ: ചെറുകിട വ്യവസായ സംരംഭങ്ങൾ, വിവിധ സ്വയം തൊഴിൽ വായ്പാ പദ്ധതികൾ, സബ്‌സിഡി പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് നാളെ രാവിലെ 10ന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ ശില്പശാല നടത്തും. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്‌, താലൂക്ക് വ്യവസായ ഓഫീസ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവ സംയുക്തമായിട്ടാണ് ശില്പശാല നടത്തുന്നത്. സ്വയം തൊഴിൽ ചെയ്യാൻ താത്പര്യമുള്ളവർക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് വ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9447052770.