pookkalam
സ്കൂളിൽ ഒരുക്കിയ അത്തപ്പൂക്കളം

തൊടുപുഴ: കല്ലാനിക്കൽ സെന്റ് ജോർജ് യു.പി സ്‌കൂളിൽ ഓണം ആഘോഷിച്ചു. സ്‌കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ മാനേജർ ഫാ. മാത്യു തേക്കിന്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ഷീജ നൗഷാദ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീവി സലിം, മെമ്പർ ഷീല ദീപു, പി.ടി.എ പ്രസിഡന്റ് മഹേഷ് കൊച്ചുപുറ, എം.പി.ടി.എ ചെയർപേർസണൽ ബിന്ദു പ്രിൻസ്, ഹെഡ് മിസ്ട്രസ് സിസ്റ്റർ ഡാൻസി പി.ജെ, സ്റ്റാഫ് സെക്രട്ടറി ഫിലിപ്കുട്ടി ടി, എം.പി.ടി.എ സെക്രട്ടറി ജിജോ മാനുവൽ, ഡി.സി.എൽ മേഖല ഓർഗനൈസർ ജെയ്സൺ ജോസഫ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടത്തിയ കലാ കായിക മത്സര വിജയികൾ ക്ക് പി.ടി.എ പ്രസിഡന്റ് സമ്മാനദാനം നിർവഹിച്ചു. സ്‌കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ശേഖരിച്ച പച്ചക്കറി ഉപയോഗിച്ച് ഓണ സദ്യയും നടത്തി.