ചെറുതോണി: പാണ്ടിപ്പാറ സെന്റ് ജോസഫ് യു.പി സ്‌കൂളിൽ ഓണമാഘോഷിച്ചു. സ്‌കൂൾ മാനേജർ ഫാ. ജോർജ് കീരംചിറയുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് സി. ജയ്സ്‌ലറ്റ് എസ്.ഡി വിദ്യാഭ്യാസ മന്ത്രിയുടെ ഓണസന്ദേശം അവതരിപ്പിക്കുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. പി.ടി.എ പ്രസിഡന്റ് റോയി തോമസ് ഓണസന്ദേശം നൽകി. എം.പി.ടി.എ പ്രസിഡന്റ് ശ്രീജ സജി, പി.ടി.എ സെക്രട്ടറി ജോസഫ് പി.എ, പൂർവ്വ അദ്ധ്യാപകരായ റോസമ്മ വി.എ, സെലിൻ മാത്യു എന്നിവർ സംസാരിച്ചു. കുമാരി ആഷിത സൽജു, ആൻതെരേസ് സന്തോഷ് എന്നിയവർ വീഡിയോ അവതരണത്തിന്റെ സഹായത്തോടെ ഓണത്തിന്റെ ഐതിഹ്യം അവതരിപ്പിച്ചത് വേറിട്ട അനുഭവമായി. വിദ്യാർത്ഥി പ്രതിനിധി കുമാരി ലിയാമരിയ വിനു ആശംസകൾ അറിയിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ അത്തപ്പൂക്കള മത്സരം, ഓണപ്പാട്ട്, മാവേലി, വടംവലി, ചാക്കിലോട്ടം ബോൾപാസിംഗ്, കസേരകളി തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി. പി.ടി.എയുടെ സഹകരണത്തോടെ വിഭവ സമൃദ്ധമായ ഓണസദ്യയും നടത്തി. വിവിധ മത്സരങ്ങളുടെ സമ്മാനദാനം സ്‌കൂൾ മാനേജർ ഫാ. ജോർജ് കീരംചിറ നിർവഹിച്ചു.