കുടയത്തൂർ: അന്ധവിദ്യാലയത്തിൽ തൊടുപുഴ തമിന ചാരിറ്റബിൾ ട്രസ്റ്റ് ഫൗണ്ടേഷന്റെ ഓണക്കിറ്റ് വിതരണവും ഓണസദ്യയും നടത്തി. തനിമ ചാരിറ്റബിൾ ട്രസ്റ്റ് സി.ഇ.ഒ സി.എം. പോൾ ചെന്താടി അദ്ധ്യക്ഷത വഹിച്ച യോഗം റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിശിഷ്ട അഥിതിയായി എത്തിയ ഭിന്നശേഷിക്കാരുടെ ക്രിക്കറ്റ് ലോകകപ്പ് ജേതാവ് അനീഷ് രാജ്, ജീവൻ രക്ഷാ പുരസ്‌കാര ജേതാവ് കെ.പി. ജെയ്‌സൺ, എം. പോൾ ചെന്താടി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് പുഷ്പ വിജയൻ, വി.പി. ശശികുമാർ, സി.ഐ. പീതാമ്പരൻ, പുഷ്പാ വിജയൻ, ഫാ. ജോസ് ഏഴാനിക്കാട്ടിൽ, എം. മോനിച്ചൻ എന്നിവർ പ്രസംഗിച്ചു.