മറയൂർ: ചന്ദന റിസർവിനുള്ളിലെ പാറക്കെട്ടിൽ നിന്ന് വീണ കാട്ടുപോത്ത് ചത്തു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് കാട്ടുപോത്ത് പാറയിൽ നിന്ന് താഴേക്ക് വീണ് ചത്തത്. വെറ്ററിനറി ഡോക്ടറുടെ സേവനം പോസ്റ്റുമാർട്ടം നടപടികൾക്കായി വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നാച്ചിവയൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സജി മണിക്കുട്ടന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. റിസർവിന് ചുറ്റും വേലി സ്ഥാപിച്ചതിനാൽ കാട്ടുപോത്തുകൾ ഈ ഭാഗത്ത് അപകടപ്പെടുന്നത് പതിവാണ്. ഏഴിലധികം കാട്ടുപോത്തുകളാണ് ഇവിടെ ഇതിനകം വീണ് ചത്തിട്ടുള്ളത്.