ചെറുതോണി: ഡീൻ കുര്യാക്കോസ് എം.പി ഇന്ന് വൈകിട്ട് 3.30ന് വാത്തിക്കുടി മേഖല സന്ദർശിക്കുമെന്ന് യു.ഡി.എഫ് ചെയർമാൻ തങ്കച്ചൻ കാരയ്ക്കാവയലിൽ,​ അഡ്വ. എബി തോമസ്, സിബിച്ചൻ കാരയ്ക്കാട്ട്, ഇബ്രാഹിം എന്നിവരറിയിച്ചു. ഉച്ചകഴിഞ്ഞ് 3.30ന് മേലേചിന്നാർ,​ 3.45ന് ബഥേൽ, 4.15ന് ചെമ്പകപ്പാറ, 4.30ന് സേനാപതി,​ 4.45ന് മുരിക്കാശേരി, അഞ്ചിന് തേക്കിൻതണ്ട്, 5.15ന് പാറസിറ്റി, 5.45ന് താഴെപതിനാറ്, ആറിന് പതിനാറാംകണ്ടം, 6.15ന് രാജമുടി, 6.30ന് വാത്തിക്കുടി, 6.45ന് പടമുഖം, 7.15ന് കള്ളിപ്പാറ, 7.45ന് ദൈവംമേട്, എട്ടിന് തോപ്രാംകുടിയിൽ സമാപിക്കും.