മുട്ടം: കഴിഞ്ഞ ഞായറാഴ്ച മുട്ടം കവലയിൽ മറ്റ് വാഹനങ്ങളിൽ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ച് മാറ്റിയ യുവാവിനെ പൊലീസ് തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തി കള്ളക്കേസ് എടുത്ത നടപടിയിൽ സാംബവ മഹാ സഭ പ്രതിഷേധിച്ചു. പ്രദേശവാസികൾ നോക്കി നിൽക്കെ ഒരു കുറ്റവാളിയെ പോലെ ബലം പ്രയോഗിച്ചു യുവാവിനെ പൊലീസ് ജീപ്പിൽ കയറ്റിക്കൊണ്ട് പോയി. എല്ലാ രേഖകളും കൃത്യമായിരുന്നിട്ടും മനപ്പൂർവം യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പട്ടിക ജാതിക്കാരനായ യുവാവിനെ കള്ളക്കേസിൽ കുടുക്കിയ പൊലീസ് നടപടി പിൻവലിക്കണം. വാഹനങ്ങൾ നിയന്ത്രിക്കാൻ മുട്ടം ടൗണിൽ പൊലീസ് സംവിധാനം കാര്യക്ഷമമാക്കണമെന്നും സാംബവ മഹാസഭ ജില്ലാ സെക്രട്ടറി എം. മനോജ്‌ കുമാർ ആവശ്യപ്പെട്ടു.