കുമാരമംഗലം : കുമാരമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിലവിലുള്ള ഫാർമസിസ്റ്റ് ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 13 വരെ സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഓണചന്ത
വെള്ളിയാമറ്റം : വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഓണവിപണി -2019 എന്ന പേരിൽ 7 മുതൽ 10 വരെ കൃഷിഭവനിൽ വച്ച് ഓണ ചന്ത നടത്തുന്നു.വിപണിയിൽ നിന്നും പഴം, പച്ചക്കറികൾ 30 ശതമാനം വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. ആവശ്യമായ പഴം, പച്ചക്കറികൾ 10 ശതമാനം അധിക വില നൽകി കർഷകരിൽ നിന്നും സംഭരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 275030, 9895472088.
താലൂക്ക് വികസന സമിതി യോഗം
തൊടുപുഴ : തൊടുപുഴ താലൂക്ക് വികസന സമിതി യോഗം 7 ന് രാവിലെ 11 ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കും.
പ്രതിഷേധ പ്രകടനം നടത്തി
തൊടുപുഴ : ബി.എസ്.എൻ.എൽ ജീവനക്കാർക്ക് ആഗസ്റ്റ് മാസത്തിലെ ശമ്പളം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബി.എസ്.എൻ.എൽ എംപ്ളോയിസ് യൂണിയന്റെ ആഭിമുഖ്യത്തിൽ കസ്റ്റമർ സർവീസ് സെന്ററിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ബി.എസ്.എൻ.എൽ എംപ്ളോയിസ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ് വിദ്യാസാഗർ വിശദീകരണ പ്രസംഗം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് കെ. പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് ടി.കെ രത്നമ്മ, സെക്രട്ടറി കെ.എസ് രാജൻ, ജോയിന്റ് സെക്രട്ടറി ബി. മഞ്ജു, ട്രഷറർ ആർ. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.
മെഡിക്കൽ ചെക്കപ്പും ആരോഗ്യ ക്ളാസും
തൊടുപുഴ : കാഞ്ഞിരമറ്റം ഗ്രാമീണ വായനശാല വയോജന വേദി ഗുരുസംഗമം പ്രോജക്ടിന്റെ ഭാഗമായി പ്രതിമാസ മെഡിക്കൽ ചെക്കപ്പും ആരോഗ്യ ക്ളാസും നടന്നു. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യുട്ടിവ് അംഗം എസ്. ജി ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.
ഓണം ഫെസ്റ്റിവൽ അലവൻസ് വിതരണം
തൊടുപുഴ : തൊടുപുഴ താലൂക്കിലെ ലൈബ്രേറിയൻമാർക്കുള്ള ഫെസ്റ്റിവൽ അലവൻസ് ഇന്ന് മുതൽ വിതരണം ചെയ്യും. 2018- 19 വർഷം വാർഷിക ഗ്രാന്റ് അനുവദിച്ച 72 ലൈബ്രറികളിലെ ലൈബ്രേറിയന്മാർക്കും വനിതാ ലൈബ്രേറിയന്മാർക്കും താലൂക്ക് റഫറൻസ് ലൈബ്രറിയിലെ ലൈബ്രേറിയനുമാണ് ഓണം ഫെസ്റ്റിവൽ അലവൻസ് അനുവദിച്ചിട്ടുള്ളത്. അലവൻസിന് അർഹരായവർ ലൈബ്രറിയുടെ രസീതുമായി തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ എത്തണമെന്ന് സെക്രട്ടറി പി.കെ സുകുമാരൻ അറിയിച്ചു.