ചെറുതോണി : മുളകുവള്ളി പാൽക്കുളം ശ്രീ ദുർഗ്ഗാദേവി മഹാദേവ ക്ഷേത്രത്തിന്റെയും ഇടുക്കി തപോവനം ശ്രീവ്യാസ ആശ്രമത്തിന്റെയും ആഭിമുഖ്യത്തിൽ ഓണാഘോഷവും അനീഷ് രാജന് സ്വീകരണവും ഒമ്പതിന് രാവിലെ ഒമ്പതിന് നടക്കും. അത്തപ്പൂക്കള മത്സരം,​ വിവിധ കലാ കായിക മത്സരങ്ങൾ,​ സ്വീകരണ സമ്മേളനം,​ ഓണസദ്യ എന്നിവ നടക്കും. 11.30 ന് സ്വീകരണ സമ്മേളനം നടക്കും. പ്രോഗ്രാം ജനറൽ കൺവീനർ സി.ബി ശശിധരൻ നായർ സ്വാഗതം പറയും. ആശ്രമം മഠാധിപതി സ്വാമി ദേവചൈതന്യ അദ്ധ്യക്ഷത വഹിക്കും. മേജർ,​ ഡോ. ലാൽ കൃഷ്ണ (പി.ആർ.ഒ സെൻട്രൽ ഫോർ സോഷ്യൽ സ്റ്റഡീസ്)​ ഉദ്ഘാടനം ചെയ്യും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ ഉപഹാര സമർപ്പണം നടത്തും. ഇടുക്കി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് സമ്മാനദാനം നിർവഹിക്കും. ഫോൺ : 8086712590,​ 9495428801.