തൊടുപുഴ: സമഗ്രശിക്ഷ ഇടുക്കി ബി.ആർ.സി തൊടുപുഴയിലെ അദ്ധ്യാപകർ വളരെ വ്യത്യസ്തമായ രീതിയിലാണ് അദ്ധ്യാപക ദിനം ആഘോഷിച്ചത്. വിദ്യാലയ അനുഭവം ലഭിക്കാത്ത വീടുകളിൽ കിടപ്പായുളള കുട്ടികളുടെ വീടുകളിലേക്ക് അദ്ധ്യാപകർ ഓണക്കിറ്റും, പായസക്കിറ്റുമായി സന്ദർശനം നടത്തി. ഇതിനു മുന്നോടിയായി ഓണച്ചെങ്ങാതി ,ഓണവണ്ടിയുടെ ഫ്ളാഗ് ഓഫ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എഅപ്പുണ്ണി നടത്തി.ബ്ലോക്ക്‌പ്രോഗ്രാം ഓഫീസർ സിബി കുരുവിള , ഡയറ്റ് ലക്ചറർ കെ.എം ഷാജഹാൻ ,സ്‌കൂൾ ഹെഡ്മാസ്റ്റർ അബ്ദുൾ സലാം ,അദ്ധ്യാപകരായ മനോജ്.ടി.പി,മേഴ്സിജോൺ, റിസോഴ്സ് അദ്ധ്യാപകരായ അഗസ്റ്റിൻജോസ് എന്നിവർ പരിപാടികൾക്ക്‌നേതൃത്വം നൽകി.
തൊടുപുഴ ബി.ആർ.സിയിലെ കിടപ്പുരോഗികളായ 12 കുട്ടികളുടെ വീടുകളിലേക്ക് ഇനി വരുന്ന ഓണനാളുകളിൽ അദ്ധ്യാപകർ സൗഹൃദഗൃഹ സന്ദർശനം നടത്തും. കൂടാതെ ഓണനാളിൽ കുട്ടികളുടെ വീട്ടിൽ ഓണസദ്യ,ഓണക്കോടി, ഓണപ്പൂക്കളം എന്നിവയും ഒരുക്കിയിട്ടുണ്ട്.
ബി.ആർ.സിയിലെ ഓട്ടിസം സെന്ററിൽ വരുന്ന എല്ലാ കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി വിഭവ സമൃദ്ധമായ ഓണസദ്യ ശനിയാഴ്ച ഒരുക്കിയിട്ടുണ്ട്.