തൊടുപുഴ: സ്വകാര്യ നഴ്സിംഗ്സ്കൂളിലെ വിദ്യാർത്ഥി ഓണാഘോഷത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം ഇടക്കര മൂത്തേടം കണ്ടയിൽ വീട്ടിൽ കെസുന്ദരന്റെയും സരോജിനിയുടേയും മകൾ സുരഭി (19) ആണ് മരിച്ചത്. നഴ്സിംഗ് സ്കൂളിലെ ഓണാഘോഷ പരിപാടിക്ക് മത്സരത്തിന് പേര് രജിസ്റ്റർ ചെയ്യാൻ സ്റ്റേജിലേക്ക് കയറുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ബന്ധുക്കളായ രണ്ട് കുട്ടികളുൾപ്പെടെയുള്ള സഹപാഠികളും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരും മുട്ടം കരുണാ ആശുപത്രിയിലെത്തിച്ചു.
സ്ഥിതി ഗുരുതരമാണെന്നും വിദഗ്ധ ചികിത്സ തേടണമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിലെത്തിച്ചെങ്കിലുംഏതാനും സമയത്തിനകം മരിച്ചു.സംഭവമറിഞ്ഞ് മുട്ടം എസ്.ഐ. ബൈജു.പി.ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് ആശുപത്രിയിലെത്തിയിരുന്നു. മൃതദേഹം തൊടുപുഴയില സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച തൊടുപുഴ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകുമെന്ന് പൊലീസ് അറിയിച്ചു. സഹോദരങ്ങൾ: സൂരജ് , സൂര്യ സുന്ദർ.