joobi

നെടുങ്കണ്ടം: നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസിലെ ജൂബി അജിയെ തിരഞ്ഞെടുത്തു. പാർട്ടിയിലെ ധാരണ പ്രകാരം വൈസ് പ്രസിഡന്റ് ഷേർളി വിൽസൺ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്നടന്നത്. മൂന്നിനെതിരെ എട്ട് വോട്ടുകൾക്കാണ് ജൂബി അജി വിജയിച്ചത്.യുഡിഎഫിനു പഞ്ചായത്തിൽ ഒൻപത് അംഗങ്ങളും സിപിഎമ്മിനു നാല് അംഗങ്ങളുംആണുള്ളത്. കോണ്ഗ്രസ് അംഗം മുൻ പ്രസിഡന്റ് മുകേഷ് മോഹനനും സിപിഎം അംഗം രാധാമണിയും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ബ്ലോക്ക് പഞ്ചായത്തിലെഒൻപതാം ഡിവിഷൻ സേനാപതിയിലെ അംഗമാണ്. ഇന്നലെ രാവിലെബ്ലോക്ക് പഞ്ചായത്ത്‌കോൺഫറൻസ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽസർവേ ഡെപ്യൂട്ടി ഡയറക്ടർ എ.എ.രാജൻ വരണാധികാരിയായി.സത്യപ്രതിജ്ഞക്ക് ശേഷം നടന്ന അനുമോദനയോഗത്തിൽ പ്രസിഡന്റ് റെജിപനചിക്കൽ അധ്യക്ഷത വഹിച്ചു മുൻ പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാർ,അംഗങ്ങളായ തോമസ് തെക്കേൽ, ജി.ഗോപകൃഷ്ണൻ, മേരി ജോസഫ്, സേനാപതി
പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ്, എന്നിവർ പ്രസംഗിച്ചു.