ഇടുക്കി ; കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലാതല കലാമേള അരങ്ങ് 2019 നടന്നു.കലാമേളയുടെ ഉദ്ഘാടനം ചലച്ചിത്ര ടെലിവിഷൻ താരവും ബ്ലോക്ക് പഞ്ചായത്തംഗവുമായ ഷേർളി ജോസഫ് നിർവ്വഹിച്ചു.ജില്ലയിലെ വിവിധ കുടുംബശ്രീകളിൽ നിന്നുള്ള കലാകാരികൾ 22 ഇനങ്ങളിലാണ് മത്സരിച്ചത്.3 വേദികളിലായിട്ടായിരുന്നു മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്.കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ റ്റി ജി അജേഷ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർമാരായ ബിനു ആർ, ജോസ് സ്റ്റീഫൻ,പി എ ഷാജി മോൻ,അടിമാലി സിഡിഎസ് ചെയർപേഴ്സൺ സൂസൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.