ഐ എസ് ഒ ലഭിച്ചത് - പഞ്ചായത്ത് - 21, ബ്ളോക്ക് പഞ്ചായത്ത് -1,നഗരസഭ -1

തൊടുപുഴ: ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും ഐ എസ് ഒ പദവിയിലേക്ക് ഉയർത്തുന്നതിനുളള തീവ്രമായ പ്രവർത്തനങ്ങൾ ആരംഭിച്ചു.ഡിസംബർ 31 ന് മുൻപായി ഈ നേട്ടം കൈവരിക്കാനുളള ശ്രമത്തിലാണ് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ.ഭരണത്തിലും വികസന ക്ഷേമ പ്രവർത്തനങ്ങളിലും സേവനങ്ങൾ നൽകുന്ന കാര്യത്തിലും തദ്ദേശ സ്ഥാപനങ്ങളെ സമ്പൂർണ്ണ ഗുണമേൻമ സംവീധാനത്തിലേക്ക് ( ടി ക്യു എം ) ഉയർത്തി അത് ജനത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ നിലനിർത്തുക എന്നതാണ് ഐ എസ് ഒ പദവിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.ജനങ്ങൾ,ജനപ്രതിനിധികൾ,ജീവനക്കാർ എന്നിവരുടെ കൂട്ടായ ശ്രമത്തിലൂടെയാണ് ഐ എസ് ഒ പദവി തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭ്യമാകുന്നത്.തദ്ദേശ സ്ഥാപനങ്ങൾക്ക് ഐ എസ് ഒ പദവി ലഭ്യമാക്കുന്നതിന് സംസ്ഥാന തലത്തിൽ 2012 മുതൽ പ്രവർത്തനങ്ങൾ അരംഭിച്ചതാണെങ്കിലും സാങ്കേതിക കാരങ്ങളാൽ ചിലയവസരങ്ങളിൽ പ്രവർത്തനങ്ങൾ മന്ദീഭവിച്ചിരുന്നു.പ്രാരംഭ ഘട്ടത്തിൽ ഇതിന്റെ പ്രവർത്തനങ്ങൾ പ്രാദേശികമായി നടപ്പിലാക്കിയിരുന്നത് മറ്റൊരു ഏജൻസിയിരുന്നു.എന്നാൽ ഐ എസ് ഒ 9001 - 2015 എന്ന രീതിയിലേക്ക് എത്തിയതോടെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനാണ് (കില) സംസ്ഥാന വ്യാപകമായി തദ്ദേശ സ്ഥാപനങ്ങളിൽ ഐ എസ് ഒ പദ്ധതിയുടെ നടത്തിപ്പ് ചുമതല.വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ ഓഡിറ്റ് നടത്തി ഐ എസ് ഒ പദവിക്ക് തദ്ദേശ സ്ഥാപനങ്ങൾ യോഗ്യതയായി എന്ന് കിലക്ക് വേണ്ടി സർട്ടിഫീക്കറ്റ് നൽകുന്നത് കേന്ദ്ര

സർക്കാരിന്റെ അക്രഡിഷൻ ഏജൻസിയായ ടി ക്യൂ സവ്വീസ് എന്ന സ്ഥാപനമാണ്.ടി ക്യു സർവ്വീസ് ഓഡിറ്റ് നടത്തി യോഗ്യത നേടിയാൽ തദ്ദേശസ്ഥാപനങ്ങൾക്ക് ഐ എസ് ഒ പദവി ലഭിക്കുന്നതിന് അപേക്ഷിക്കാം.സർട്ടിപീക്കറ്റ് .ജില്ലയിൽ ആദ്യമായി ടി ക്യു - ഐ എസ് ഒ പദവി ലഭിച്ചത് വെളളത്തൂവൽ പഞ്ചായത്തിനാണ്. വസെപ്തംബറിൽ 5 പഞ്ചായത്തുകൾക്കും ഒക്ടോബറിൽ 7 പഞ്ചായത്തുകൾക്കും ടി ക്യു - ഐ എസ് ഒ പദവി ലഭിക്കും.തദ്ദേശസ്ഥാപനങ്ങളുടെ മൊത്തത്തിലുളള പ്രവർത്തനങ്ങൾക്ക് കില ചുമതലപ്പെടുത്തിയിരിക്കുന്ന‌ മേഖല കോർഡിനേറ്റർ ഉണ്ടെങ്കിലും പഞ്ചായത്തുകളുടെ ബ്രഹ്‌ത്തായ ശൃംഖലക്ക് മാത്രം ജില്ലയിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ കോർഡിനേഷൻ സെൽ പ്രവർത്തിക്കുന്നുണ്ട്.പ‌ഞ്ചായത്ത് അസി.ഡയറക്ടറാണ് ഇതിന്റെ നോഡൽ ഓഫീസർ.

ടി ക്യു - ഐ എസ് ഒ പദവി ലഭിക്കുന്നതിനുളള പ്രധാന മാനദണ്ഡങ്ങൾ -

തദ്ദേശസ്ഥാപനങ്ങളുടെ പൗരാവകാശ രേഖയിൽ പറയുന്ന സേവനങ്ങൾ പൊതുജനങ്ങൾക്കും ഓഫീസ് ജീവനക്കാർക്കും ജനപ്രതിനിധികൾക്കും ലഭ്യമാക്കൽ,റെക്കോർഡ് റൂം, ഫ്രണ്ട് ഓഫീസ് സംവീധാനം,ജീവനക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ,ടെലിവിഷൻ,ഫയർ എക്സ്റ്റിൻഗ്യുഷറുകൾ സൗകര്യങ്ങൾ,സൈൻ ബോർഡുകൾ,ഫയലുകൾ സൂക്ഷിക്കൽ

ജില്ലയിൽ ‌ടി ക്യു ​​​​​ഐ എസ് ഒ പദവി ലഭിച്ച തദ്ദേശ സ്ഥാപനങ്ങൾ:-

പഞ്ചായത്തുകൾ -

അലക്കോട്,​ഇടവെട്ടി,​മണക്കാട്,​മൂന്നാർ,​നെടുങ്കണ്ടം,​പാമ്പാടുംപാറ,​പെരുവന്താനം,​ശാന്തൻപാറ,​ഉടുമ്പന്നൂർ,​ഉപ്പുതറ,​വട്ടവട,​വെളളിയാമറ്റം,​കുടയത്തൂർ,​പുറപ്പുഴ,​ഇരട്ടയാർ,​കരിമണ്ണൂർ,​ഉടുമ്പഞ്ചോല,​കോടിക്കുളം,​വെളളത്തൂവൽ,​കാമാക്ഷി,​മരിയാപുരം.

ബ്ളോക്ക് പഞ്ചായത്ത് -

അടിമാലി

നഗരസഭ -

കട്ടപ്പന

"തദ്ദേശസ്ഥാപനങ്ങൾക്ക് ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിക്കുന്നു എന്നതിലുപരിയായി ജനത്തിന് ഏറ്റവും മെച്ചപ്പെട്ട സേവനം ഏറ്റവും കുറഞ്ഞ സമയത്തിനുളളിൽ നൽകാൻ സാധിക്കുന്നു,എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ"

ഡോ.ജോയി ഇളമൻ,

ഡയറക്ടർ,കില