തൊടുപുഴ: കേരള കോൺഗ്രസ് (എം) മുഖപത്രം പ്രതിച്ഛായയുടെ പ്രതിച്ഛായ നഷ്ടമായെന്ന് കേരള കോൺഗ്രസ് (എം)​ വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ജോസ് കെ. മാണിയുടെ അറിവോടെയാണ് തനിക്കെതിരെ പ്രതിച്ഛായയിൽ ലേഖനം വന്നത്. ജോസിന്റെ പെരുമാറ്റം അപക്വമാണ്. ഇത് കൊണ്ടൊന്നും താൻ പ്രകോപിതനാകില്ല. നേരത്തേ തനിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ ഇത്തരത്തിൽ ലേഖനങ്ങൾ വന്നിട്ടുണ്ട്. തന്നെ കൂവി വിളിച്ചവർ പാലാക്കാരല്ല,​ അത് കെട്ടിയിറക്കിയ മറ്റ് ചിലരാണ്. ഈ നീക്കങ്ങൾ സ്ഥാനാർത്ഥിയുടെ വിജയത്തിന് സഹായകരമാണോയെന്ന് അവർ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.