ഇടുക്കി : ഓണക്കാലത്ത് ന്യായവിലക്ക് പച്ചക്കറി ലഭ്യമാക്കാൻ ജില്ലയിൽ 111 പച്ചക്കറി വിപണന കേന്ദ്രങ്ങളൊരുക്കി . കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 96 വിഎഫ്പിസികെ എട്ടും ഹോർട്ടികോർപ് ഏഴും പച്ചക്കറി വിൽപ്പന കേന്ദ്രങ്ങളാണ് ചൊവ്വാഴ്ച വരെ ഒരുക്കുന്നത്. ഓണസമൃദ്ധിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്രാവിലെ11 ന് വണ്ടിപ്പെരിയാർ ടൗണിൽ ഇ എസ് ബിജിമോൾ എം എൽ എ നിർവഹിക്കും. എല്ലാ പഞ്ചായത്തുകളിലും ഒരു സ്റ്റാളെങ്കിലും ഒരുക്കിയിട്ടുണ്ടൺ്. രാവിലെ ഒമ്പത് മുതൽ ഏഴു വരെയാണ് പ്രവർത്തന സമയം. നാടൻ പച്ചക്കറികളും വട്ടവട കാന്തല്ലൂർ മേഖലയിലെ ശീതകാല പച്ചക്കറിയും വിപണിവിലയേക്കാൾ 10 ശതമാനം അധിക വില നൽകി സംഭരിച്ച് 30 ശതമാനം വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. 100 രൂപ വിലയുളള പച്ചക്കറി കിറ്റും ഒരുക്കിയിട്ടുണ്ടെൺന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ബാബു ടി ജോർജ് അറിയിച്ചു.