തൊടുപുഴ : ഇടുക്കിജില്ലാ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പ് ഇന്ന്വൈകുന്നേരം 5 മുതൽ വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ നടത്തും. 25 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും മത്സരത്തിൽ പങ്കെടുക്കാം. . മത്സരത്തിൽ വിജയിക്കുന്നവർക്ക് ഈ മാസം 21, 22 തീയതികളിൽ കണ്ണൂർ കെ.എ.പി.ഫോർത്ത് ബറ്റാലിയൻ സ്വിമ്മിംഗ് പൂളിൽ നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സെക്രട്ടറിയുമായി ബന്ധപ്പെടുക.ഫോൺ 9447223674.