ചെറുതോണി: തോപ്രാംകുടി പയനീയർ ലൈബ്രറിയുടെയും മർച്ചന്റ് അസോസിയേഷന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഓണോത്സവ് ഇന്ന് രാവിലെ ഒമ്പത് മുതൽ ആരംഭിക്കും. വടംവലി മത്സരം, തടിച്ചുമട്, ക്രിക്കറ്റ്, ബൈക്ക്‌ സ്ലോറേസ്, അത്തപ്പൂക്കളം, പഞ്ചഗുസ്തി, ബാഡ്മിന്റൺ, ചെസ്സ്, മാവേലി എഴുന്നള്ളത്ത്, മയിലാട്ടം, കസേരകളി, മുളകുതീറ്റ തുടങ്ങിയ മത്സരങ്ങളും നടത്തും. സമ്മാനവിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകും. ഉച്ചകഴിഞ്ഞ് നാലിന് നടത്തുന്ന സാംസ്‌കാരിക സമ്മേളനം റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. റെജി മുക്കാട്ട്, കെ.ബി. സെൽവം, നോബിൾ ജോസഫ്, പി.കെ. രാജു, സജി ഇലവുങ്കൽ എന്നിവർ പ്രസംഗിക്കും.