തൊടുപുഴ: കരിമണ്ണൂർ കൈരളി സാംസ്‌കാരിക വേദിയുടെ 15-ാം വാർഷികാഘോഷം 'കൈരളി ഫെസ്റ്റ്- 2019' ഇന്ന് മാസ് ആഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 1.30ന് കൈരളി കുടുംബസംഗമം നടക്കും. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് കാഞ്ചിയാർ രാജൻ ഓണസന്ദേശം നൽകും. നിർദ്ധനരായവർക്കുള്ള ഓണക്കോടി വിതരണം പഞ്ചായത്ത് പ്രസിഡന്റ്‌ ദേവസ്യ ദേവസ്യ നിർവഹിക്കും. ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന 'ദേശീയ വിദ്യാഭ്യാസ കരട് നയവും മതേതര ഇന്ത്യയും' എന്ന വിഷയത്തിൽ വിദ്യാഭ്യാസ സെമിനാർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, സ്‌റ്റേറ്റ്‌ കോ-ഓർഡിനേറ്റർ ഡോ. രതീഷ് കാളിയാടൻ വിഷയം അവതരിപ്പിക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് എൻ.ആർ. നാരായണൻ, ജോയിന്റ് സെക്രട്ടറി കെ.ജെ. തോമസ്, എക്‌സിക്യൂട്ടീവംഗം യു.കെ. നിശാന്ത് എന്നിവർ പങ്കെടുത്തു.