ചെറുതോണി : പാൽക്കുളം ശ്രീദുർഗാദേവി മഹാദേവക്ഷേത്രത്തിന്റെയും ഇടുക്കി തപോവനം ശ്രീവ്യാസാ ആശ്രമത്തിന്റെയും ആഭിമുഖ്യത്തിൽ ഓണാഘോഷവും അനീഷ് പി രാജന് സ്വീകരണവും തിങ്കളാഴ്ച്ച നടത്തും. രാവിലെ ഒൻപത് മുതൽ ഓണഘോഷപരിപാടികൾ ആശ്രമ അങ്കണത്തിൽ ആരംഭിക്കും. 11.30 ന് ദേശീയ ക്രിക്കറ്റ് താരം അനീഷ് പി രാജന് സ്വീകരണം നൽകും. ആശ്രമം മഠാധിപതി സ്വാമിദേവചൈതന്യ അദ്ധ്യക്ഷത വഹിക്കും. സെൻട്രൽഫോർസോഷ്യൽ സ്റ്റഡീസ് പി.ആർ.ഒ മേജർഡോ. ലാൽകൃഷ്ണ യോഗം ഉദ്ഘാടനം ചെയ്യും. സ്‌പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ റോമിയോ സെബാസ്റ്റ്യൻ ഉപഹാരസമർപ്പണം നിർവ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് ഓണാഘോഷ പരിപാടികളുടെ സമ്മാനദാനം നിർവ്വഹിക്കും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ ലിസമ്മ സാജൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർജോർജ് വട്ടപ്പാറയിൽ, വാഴത്തോപ്പ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ജോർജ്‌പോൾ എന്നിവർ പങ്കെടുക്കും. ആശ്രമ അന്തേവാസികളോടൊപ്പം പ്രദേശവാസികളുംചേർന്ന് നടത്തുന്ന ഓണസദ്യയും, കലാകായിക പരിപാടികളും നടക്കും.ക്ഷേത്രത്തിൽ വിശേഷാൽ പൂജയും, ഓണപ്പുടവ സമർപ്പണവും ഉണ്ടായിരിക്കുമെന്ന് മഠാധിപതി സ്വാമിദേവചൈതന്യ,പ്രോഗ്രാം ജനറൽ കൺവീനർ സി.ബി ശശിധരൻ നായർ, വിജേഷ് കൈതോലിൽ എന്നിവരറിയിച്ചു.