ഉപ്പുതറ: തേക്കടിയിൽ വനം വകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തേക്കടിയെ തകർക്കാനുള്ള ഗൂഢശ്രമമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ഇടുത് പക്ഷ സർക്കാർ അതിന് കൂട്ടു നിൽക്കുകയാണെന്നും ഇക്കാര്യത്തിൽ സർക്കാർ പുനർവിചിന്തനം നടത്തണമെന്നും എം.പി. ആവശ്യപ്പെട്ടു. ഉപ്പുതറയിലെ സ്വീകരണ യോഗത്തിനു ശേഷം മധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ഡീൻ. ഈ പ്രശ്നത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലേക്ക് എം.പി, എം.എൽ.എ, നിവേദനം നൽകിയ പഞ്ചായത്ത് പ്രസിഡന്റ് , ജനകീയ സമരസമിതി ഭാരവാഹികൾ തുടങ്ങി ബന്ധപ്പെട്ട ആരെയും ക്ഷണിച്ചില്ല. ഇടതുപക്ഷ പ്രതിനിധിയായ ബിജിമോൾ എം.എൽ.എ. യെപ്പോലും ചർച്ചക്കു ക്ഷണിക്കാതിരുന്നത് വനം വകുപ്പിന്റെയും സർക്കാരിന്റെയും ആസൂത്രിതമായ ഗൂഢാലോചനയാണ് തെളിയിക്കുന്നത്. വിനോദ സഞ്ചാരികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും, ഇല്ലാതാക്കുന്ന നടപടിയാണ് വനം വകുപ്പ് സ്വീകരിക്കുന്നത്. ടാക്സി തൊഴിലാളികളുടെ ജീവിതത്തേയും, കുമളിയിലെ വ്യാപാരികളേയും സാരമായി ബാധിക്കുന്ന തീരുമാനമാണ് വനം വകുപ്പിന്റെത്.