അരിക്കുഴ: ഉദയ വൈ. എം. ഐ ലൈബ്രറിയുടെയും അരിക്കുഴ ഗവ. ഹൈസ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും നേതൃ ത്വത്തിൽ അദ്ധ്യാപക ദിനത്തിൽ അരിക്കുഴയിലെ മുതിർന്ന പതിനഞ്ച് അദ്ധ്യാപകരെ ആദരിച്ചു.ലൈബ്രറി സെക്രട്ടറി അനിൽ എം കെ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വൽസ ജോൺ ഉദ്ഘാടനം ചെയ്തു.യു. എൻ. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.കെ. ആർ. സോമരാജൻ, സി. കെ. ലത്തീഫ്, ജാൻസി ടീച്ചർ,രേവതിവിജു,ശ്രീലക്ഷമി കെ. എം എന്നിവർ പ്രസംഗിച്ചു.ആദരിക്കപ്പെട്ട അദ്ധ്യാപകരുടെ പ്രതിനിധികളായ ടി. എം. റോർജ്, കെ. കെ. നളിനാക്ഷി, ആർ. രാമൻ, വി. എൻ. ദാമോദരൻ, എം. എൻ.രാഘവൻനായർ എന്നിവർ മറുപടി പ്രസംഗം നടത്തി.