ഇടുക്കി: കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണാർത്ഥം സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. വാഴത്തോപ്പ് പഞ്ചായത്ത് വാർഡ് മെമ്പർ ജലാലുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ് ചിത്രരചനാ മത്സരം ഉദ്ഘാടനംചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു കുര്യൻ, മാനേജർ ബെനഡിക്ട് വില്യം ജോൺസ് ഡെപ്യൂട്ടി രജിസ്ട്രാർ ലതിക എന്നിവർ പ്രസംഗിച്ചു.