കട്ടപ്പന : കട്ടപ്പന ഗവ.ഐ.ടി.ഐയിൽ ടൂറിസ്റ്റ് ഗൈഡ് ട്രേഡിൽ നിലവിലുള്ള ഏഴ് ഒഴിവിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ള വിദ്യാർത്ഥികൾ സെപ്തംബർ 16ന് രാവിലെ 10ന് എസ്.എസ്.എൽ.സി ബുക്ക്, ഒറിജിനൽ ടി.സി, ആധാർ, സംവരണ വിഭാഗക്കാരാണെങ്കിൽ ജാതി സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, എസ്.എസ്.എൽ.സി ബുക്കിന്റെ രണ്ട് പകർപ്പ്, ആധാറിന്റെ പകർപ്പ് , ഫീസ് 2600 രൂപ എന്നിവയുമായി ഐ.ടി.ഐയിൽ എത്തിച്ചേരണം. വിവരങ്ങൾക്ക് ഫോൺ 04868 250158.