മൂലമറ്റം: സെന്റ്ജോസഫ് കോളേജ് നാഷണൽ സർവ്വീസ് സ്കീം യുണിറ്റിന്റെ ആഭിമുഖ്യത്തിൽ സപ്തദിന എൻ.എസ്.എസ്.ക്യാമ്പിന് എടാട്ട്തുടക്കമായി. ഏഴു ദിവസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളിൽ ഗ്രാമ ശുചീകരണം, റോഡുകൾ സഞ്ചാരയോഗ്യമാക്കൽ എന്നിവയ്ക്കാണു മുൻഗണന.ക്യാമ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം എം മോനിച്ചൻ ഉദ്ഘാടനം ചെയ്തു. അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടോമി ജോസഫ് കുന്നേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഫാ:ജോസ് നെടുംപാറ സി എം ഐ, പ്രിൻസിപ്പാൾ ഡോ:സാജു .എം. സെബാസ്റ്റ്യൻ, ബർസാർ :ഫാ:ലിബിൻ വലിയ പറമ്പിൽ , എടാട് സെന്റ് :മേരീസ് ചർച്ച് വികാരി ഫാ. കുര്യാക്കോസ് പുളിന്താനത്ത് ,ക്യാമ്പ് ഓഫീസർമാരായ പ്രിൻസ്.ജെ.മാത്യു,രൂപ ജോസ് സ്റ്റുഡന്റ്സ് കോ-ഓർഡിനേറ്റേഴ്സ് ജോസ് ഫ്രാൻസിസ്,ഫാത്തിമ കബീർ പഞ്ചായത്ത് മെംമ്പർ ബിന്ദു അനിൽകുമാർ ആസ്കോ ബാങ്ക് ബോർഡ് അംഗം റോസിലി മാത്യു എന്നിവർ പ്രസംഗിച്ചു.