തൊടുപുഴ: ഇന്നലെ രാവിലെ തൊടുപുഴ പാലത്തിൽ നിന്നും കരിങ്കുന്നം സ്വദേശി മാത്യൂസിന്റെ ഒന്നര ലക്ഷം രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് തൊടുപുഴ ആറ്റിലേക്ക് വീണു .പാലത്തിലൂടെ നടന്ന് വരികയായിരുന്ന മാത്യൂസിന്റെ കൈയിൽ നിന്നും അബദ്ധവശാൽ ബാഗ് പുഴയിലേക്ക് വീണതാണ്. പുഴയിൽ ഉയർന്ന തോതിൽ ജലനിരപ്പും ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. ബാഗ് പുഴയിലൂടെ ഒഴുകി പോകുന്നത് നിസഹായനായി നോക്കി നിൽക്കുവാനേ മാത്യു സിന് കഴിഞ്ഞുള്ളൂ. പരിഭ്രാന്തനായി അമ്പലംകടവിലേക്ക് ഓടി വന്നു. ഈ സമയം ആർ എസ്.എസിന്റെ പ്രഭാതശാഖ കഴിഞ്ഞ് മടീുകയായിരുന്ന പ്രവർത്തകരുടെ മുമ്പിലേക്കാണ് മാത്യൂസ് എത്തിയത്. വിവരമറിഞ്ഞ ടൗൺ ശാഖയിലെ പ്രവർത്തകൻ തയ്യക്കോടത്ത് അർജുൻ ശക്തമായ ഒഴുക്കുള്ള പുഴയിലേക്ക് ചാടി നീന്തി ചെന്ന് ബാഗ് കൈക്കലാക്കി തിരികെ നീന്തി കടവിലെത്തി.കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ പുഴയിൽ വെള്ളം ഉയർന്ന് അടി ഒഴുക്കും ഉണ്ടായിരുന്നു.ഇതിനെ അവഗണിച്ചാണ് അർജുൻ തന്റെ ദൗത്യം പൂർത്തിയാക്കിയത്.അർജുന് പിന്തുണയുമായി ടൗൺ ശാഖ പ്രവർത്തകരും നഗർ കാര്യവാഹ് കെ.ആർ.ബാബുവും കരയിലുണ്ടായിരുന്നു. പിന്നീട് അർജുൻ ബാഗ് മാത്യൂസിന് കൈമാറി.