mathew

ചെറുതോണി: ചുരുളി ഇളംതുരുത്തിയിൽ മാത്യു ജോസഫ് (പാപ്പച്ചൻ 83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ചുരുളി സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ മാവേലിക്കര കാവിൽ ഏലിയാമ്മ. മക്കൾ സോഫിയ,സൂസമ്മ, ജോൺസൺ(ആൽപ്പാറ ഗവ.സ്‌കൂൾ അദ്ധ്യാപകൻ), ബാബു (പഴയരികണ്ടം), ഷാന്റി, ബിൻസി. മരുമക്കൾ ജോയി ആഞ്ഞിലിമൂട്ടിൽ കാൽവരി മൗണ്ട്, തോമസ് പൊട്ടോളിൽ നാരകക്കാനം, മേരി കാട്ടാംകോട്ടിൽ മുളകുവള്ളി(ആൽപ്പാറ സ്‌കൂൾ അദ്ധ്യാപിക), ലൈസ മുളങ്ങാശ്ശേരിൽ ചുരുളിപതാൽ,മാനുവൽ ചോറ്റക്കരയിൽ പേപ്പാറ,തോമസ് കോട്ടയരികിൽ ഡബിൾകട്ടിംഗ്.