മറയൂർ: അഞ്ചുനാട് മേഖലയിലെ സാധാരണ ജനങ്ങൾക്ക് ആശ്വാസമായി ഓണചന്തകൾ.സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലും വിപണി വിലയിൽ വിലകയറ്റം പിടിച്ചു നിർത്തുന്നതിനായാണ് ഓണചന്തകൾ ആരംഭിച്ചിരിക്കുന്നത്.കാന്തല്ലൂർ ഗ്രാമപഞ്ചായത്തിലെ കാർഷിക വിപണി കോവിൽക്കടവിൽ കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി റാണി രാജേന്ദ്രൻ പഞ്ചായത്ത് അംഗം എസ് ശിവൻ രാജിന് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മല്ലിക ഗോവിന്ദരാജ്, കൃഷി ഓഫീസർ എം ഗോവിന്ദ രാജ് എന്നിവർ പങ്കെടുത്തു. മറയൂർ കൃഷി ഭവന്റെ നേതൃത്വത്തിൽ മാപ്‌കോ ഔട്ട് ലെറ്റിൽ ഓണചന്തയുടെ പ്രവർത്തനം ആരംഭിച്ചു ദേവികൂളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാഹെൻട്രി ജോസഫ് ഉദ്ഘാടനം നിർവഹ്ച്ചു. കർഷകർക്ക് പത്ത് ശതമാനം വിലകൂട്ടിയും ഉപഭോക്താക്കൾക്ക് മുപ്പത് ശതമാനം വിലകുറച്ചുമാണ് ഉത്പ്പന്നങ്ങൾ നൽകുന്നത്.
കർഷകർക്കും ഉപഭോക്താക്കൾക്കും ഒരേപോലെ ആഹ്ലാദം
മറയൂർ: നിരാവധി കർഷർ വസിക്കുന്ന നാട്ടിൽ കർഷകർക്കൂം ഉപഭോക്താൾക്കും ഒരേപോലെ ആഹ്ലാദം നൽകുന്ന പദ്ധതിയാണ് കഴിഞ്ഞ രണ്ട് വർഷമായി സർക്കാർ ഓണചന്തയിലൂടെ നടത്തി വരുന്നത്. തങ്ങൾ ഉത്പ്പാദിപ്പിക്കുന്ന വിളകൾക്ക് വിപണിയിൽ ലഭിക്കാവുന്നതിനേക്കൾ 10 ശതമാനം അധിക വില കൃഷി വകുപ്പിലേക്ക് നൽകിയാൽ ലഭിക്കുമെന്നത് കർഷകർക്ക് ആശ്വാവുമാകുന്നു കർഷകരിൽ നിന്നും വാങ്ങിയ നാടൻ പച്ചക്കറികളും വിഭവങ്ങളും മുപ്പത് ശതമാനം വിലകൂറവിലാണ് പൊതുജനങ്ങൾക്ക് നൽകുന്നത്.സബ്സിഡി തുക കർഷകർക്ക് സർക്കർ നൽകി വരുന്നു