hh
ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസിൻ പൂർത്തിയായ നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു.

വിനോദസഞ്ചാരമേഖലകളുടെ വികസനത്തനൊപ്പം ഉത്തരവാദിത്വ ടൂറിസത്തിന് സർക്കാർ കൂടുതൽ പ്രാധാന്യം നൽകി വരുന്നു എന്ന് മന്ത്രി കടകംപിള്ളി സരേന്ദ്രൻ. ഡിറ്റിപിസിയുടെ നിയന്ത്രണത്തിലുള്ള ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ് രണ്ടാംഘട്ട വികസന പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.വിനോദസഞ്ചാരത്തിന്റെ വൈവിദ്യമായ തലങ്ങൾ ഇടുക്കിയിലുണ്ട്.കൂടുതൽ ഇടങ്ങളിലേക്ക് വിനോദസഞ്ചാരം വളരുന്നു.വിനോദസഞ്ചരത്തിനൊപ്പം അതാതു പ്രദേശങ്ങളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾകൂടി സൃഷ്ടിക്കപ്പെടാനുള്ള സാഹചര്യമൊരുക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇത്തരം കാര്യങ്ങൾ പരിശോധിക്കണം. കൂടുതൽ പദ്ധതിതികൾ ഇടുക്കിക്ക് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികൾക്ക് കൂടുതൽ പ്രദേശങ്ങളിലേക്ക് എത്തുന്നതിനും പുതിയപുതിയ ഇടങ്ങൾ കാണുന്നതിനുമുള്ള അവസരങ്ങൾ കൂടിവരുന്നതായി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിച്ച ദേവികുളം സബ്കളക്ടർ ഡോ. രേണുരാജ് പറഞ്ഞു.
99 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ശ്രീനാരായണപുരത്ത് രണ്ടാംഘട്ടത്തിൽ നടപ്പിലാക്കിയത്. പാറകൂട്ടങ്ങൾക്കിടയിലൂടെയുള്ള വെള്ളച്ചാട്ടങ്ങളാണ് ശ്രീനാരായണപുരത്തിന്റെ പ്രത്യേകത. പുതിയ പദ്ധതികൾ പൂർത്തിയായതോടെ കൂടുതൽ സഞ്ചാരികൾ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡിറ്റിപിസി സെക്രട്ടറി ജയൻ പി ജയൻ പറഞ്ഞു.നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജി പനച്ചിക്കൽ,രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞമോൻ, ഡിറ്റിപിസി ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി,ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.