തൊടുപുഴ: ഇന്നും നാളെയും മലങ്കരയിൽ നടത്തുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി സൈക്ലിസ്റ്റുകൾ തൊടുപുഴ നഗരത്തിൽ വിളംബരറാലി നടത്തി. ഔസേഫ് ജോൺ പുളിമുട്ടിൽ റാലി ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാന സൈക്ലിംഗ് അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ, ജില്ലാ ഭാരവാഹികളായ അഡ്വ. ജോർളി കുര്യൻ, എ.പി. മുഹമ്മദ് ബഷീർ, ഷെൽബിൻ ജോസ്, ലിനീഷ് പോൾ, കായിക പരിശീലകരായ ചന്ദ്രൻ ചെട്ടിയാർ, സൂരജ്, അനൂപ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.